തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറി

കൊച്ചി : മുന്‍മന്ത്രി തോമസ്ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എ.എന്‍ കല്‍വില്‍ക്കര്‍ പിന്‍മാറി.

ശൈത്യകാല അവധിയ്ക്ക് ശേഷം പുതിയ ബഞ്ച് കേസ് പരിഗണിക്കും. ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ്ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്റിസ് ആര്‍.കെ.അഗര്‍വാളിന്റെ ബെഞ്ചിന് പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.

ഹൈക്കോടതി വിധിയും, ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *