സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരും : ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമപരമായും വസ്തുതാപരമായും
പിശകുള്ളതാണ് റിപ്പോര്‍ട്ട്. ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കേരള കോണ്‍ഗ്രസാണ് യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടതെന്നു മുന്‍ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച കെ.എം മാണിയെതങ്ങളല്ല പറഞ്ഞു വിട്ടതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *