ഓഖി: കണക്ക് ക്രിസ്മസിന് ശേഷമെന്ന് മന്ത്രി, ഒരു മരണം കൂടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷം മാത്രമെ വ്യക്തമാകൂവെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വലിയ ബോട്ടില്‍ മത്സ്യബന്ധന ബോട്ടില്‍ പോയവര്‍ ക്രിസ്മസ് അടുക്കുന്‌പോള്‍ മാത്രമെ മടങ്ങി വരൂ എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, ഓഖി ചുഴലിക്കാറ്റില്‍പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *