വാഹന നികുതി വെട്ടിപ്പ് ; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫഹദ് ഫാസില്‍ കോടതിയില്‍

കൊച്ചി: വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.

അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ഫഹദിനെ ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *