ഭാവനയുടെ വിവാഹം: പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കുടുംബം

കൊച്ചി: നടി ഭാവനയും കന്നഡ ചലച്ചിത്ര നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22ന് എന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബാംഗം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

‘ജനുവരി മാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. കൃത്യമായ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ 22, 26 തീയതികളില്‍ വിവാഹം നടക്കുമെന്ന തരത്തില്‍ പല ഓണ്‍ലൈന്‍ സൈറ്റുകളും വാര്‍ത്ത നല്‍കിയത് കണ്ടു. ഇത്തരം വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ല.’ കുടുംബാംഗം പറയുന്നു.

ജനുവരിയില്‍ തൃശ്ശൂരില്‍ വെച്ചാണ് ചടങ്ങുകള്‍ ഉണ്ടാകുക എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഭാവനയുടെ ആരാധകര്‍ പ്രതീക്ഷിച്ച പോലെ ഒരു വലിയ ചടങ്ങായിരിക്കില്ല, അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ചെറിയ ചടങ്ങിനാണ് കുടുംബം ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *