അഹമ്മദാബാദ്: ഗുജറാത്തില്‍ മുന്നണികള്‍ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും സംസ്ഥാനത്ത് നോട്ടയ്ക്ക് കിട്ടയത് നാലു ലക്ഷത്തോളം വോട്ടുകള്‍. മൊത്തം പോളിങ്ങില്‍ 1.9 ശതമാനം വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഇത് ബിഎസ്പിയ്ക്കും എന്‍സിപിയ്ക്കും ലഭിച്ച വോട്ടിങ് ശതമാനത്തെക്കാള്‍ കൂടുതലാണ്. ഗുജറാത്തില്‍ ബിജെപിയുടെ മികച്ച നേട്ടത്തിനിടയിലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ധിച്ച സാഹചര്യത്തിലുമാണ് നോട്ടയ്ക്ക് നാലു ലക്ഷത്തോളം വോട്ടുകല്‍ കിട്ടിയതെന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ സോമനാഥ് പുരം, നരന്‍പുര, ഗാന്ധിയം എന്നിവിടങ്ങളില്‍ നിന്നാണ് നോട്ട വോട്ടുകള്‍ പെട്ടിയിലായത്. ഏറെ രസകരം പോര്‍ബന്ധറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥിയായ ബോക്ക്‌റിയയുടെ ഭൂരിപക്ഷത്തേക്കാള്‍ ഏറെ കൂടുതലാണ് നോട്ട വോട്ടുകള്‍. ബഹുഭായിക്ക് 1855 വോട്ടുകള്‍ ലഭിച്ചപ്പോള്‍ നോട്ട നേടിയത് 3433 വോട്ടുകളാണ്.
ഗുജറാത്തില്‍ മികിച്ച പ്രകടനമാണ് ഇരു മുന്നണികളും കാഴ്ചവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനു സാധിച്ചു. 182 അംഗസംഖ്യയുള്ള ഗുജറത്തില്‍ ബിജെപി 99 സീറ്റും, കോണ്‍ഗ്രസ് 80 സീറ്റും, മറ്റുള്ളവ 3 സീറ്റുകളും നേടിയിട്ടുണ്ട്.
