സ്വവര്‍ഗ വിവാഹ ബില്ലിന് ശേഷം ഓസ്‌ട്രേലിയയിലെ ആദ്യ വിവാഹിതരായി സ്ത്രീ ദമ്പതികള്‍

സിഡ്‌നി : ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും മാറ്റങ്ങള്‍ സൃഷ്ടിച്ചു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹ ബില്‍ പാസ്സാക്കിയിരുന്നു.

രാജ്യത്ത് നിയമം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ സ്വവര്‍ഗ വിവാഹം കഴിഞ്ഞ ദിവസം നടന്നു. സ്ത്രീ ദമ്പതികളാണ് വിവാഹിതരായത്.

wedding

ജനുവരിയിലാണ് ആദ്യത്തെ വിവാഹം നടക്കുന്നതെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നോട്ടീസ് കാലയളവ് മാറ്റി നിര്‍ത്തി ഇവര്‍ക്ക് വിവാഹത്തിന് അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നു.

ലോറണ്‍ പ്രൈസ് (31), അമി ലേക്കര്‍ (29) എന്നിവരാണ് സിഡ്‌നിയില്‍ പ്രതിജ്ഞയെടുത്ത് വിവാഹിതരായത്.

നിയമ പോരാട്ടത്തിനൊടുവില്‍ അംഗീകരിക്കപ്പെട്ട ഞങ്ങളുടെ അവകാശത്തെ സന്തോഷത്തോടെയാണ് ദമ്ബതികള്‍ വരവേല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *