പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍; വൈകിട്ട് പൂന്തുറയില്‍ എത്തും

കൊച്ചി: തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലെത്തി.

ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് ഉച്ചതിരിഞ്ഞ് കന്യാകുമാരിക്ക് തിരിക്കും.

വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്.

മംഗലാപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, നളിന്‍ കട്ടീല്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെത്തി ദുരിതബാധിതരെ കാണും. പൂന്തുറ സെന്റ് തോമസ് സ്‌ക്കൂളിലാണ് കൂടിക്കാഴ്ച.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷക പ്രതിനിധി സംഘങ്ങള്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്.

കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിക്കും. 6.15ന് അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *