കോഴിക്കോട്’ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു തിങ്കളാഴ്ച കോഴിക്കോട്സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ എം എല്‍ എ സുഖം പ്രാപിക്കുന്നു. ആരോഗ്യാവസ്ഥ സാധാരണനിലയിലായിട്ടുണ്ട്.
വിദഗ്ധ പരിശോധന ഫലങ്ങളും തൃപ്തികരമാണ്. സംസ്ഥാന മുസ്ലിം യൂത്ത്‌ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പ്രസംഗത്തിന് ശേഷം ഇരുന്ന ഉടയെയാണ് തളര്‍ച്ചയനുഭവപ്പെട്ടത്.
ഒരുവശം കുഴയുന്നതായും സംസാരിക്കാന്‍ പ്രയാസംനേരിടുന്നതായും തോന്നി. അരയിടത്തുപാലം ജങ്ക്ഷനിലെ വേദിക്കു തൊട്ടുമുന്നിലുള്ള ബേബി മെമ്മോറിയല്‍ ആസ്പത്രിയിലേക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ തല്‍ക്ഷണം അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.
