ഇന്ദിരയ്ക്ക് കഴിയാത്തത് നമുക്ക് സാധിച്ചു: 19 സംസ്ഥാനത്ത് ഭരണം കിട്ടിമോദി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുകയും ഹിമാചലില്‍ ഭരണം തിരിച്ച് പിടിക്കുകയും ചെയ്തതോടെ ഇന്ദിരയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് സാധിക്കാത്ത വിജയമാണ് ഇന്ന് ബി.ജെ.പി നേടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

19 സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും സഖ്യ കക്ഷികളും ചേര്‍ന്ന് ഭരണം നടത്തുന്നത്. ഇത് ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും സാധിക്കാത്തതാണ്. അന്നവര്‍ 18 സംസ്ഥാനങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ നമ്മളിന്ന് 19 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നുവെന്നും മോദി പറഞ്ഞു. ഗുജറാത്ത് ഹിമാചല്‍ വിജയത്തിന് ശേഷം നടന്ന ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ബി.ജെ.പി നേടിയത് വലിയ വിജയമായിരുന്നു. പക്ഷെ 2019 ല്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പുകളെ അത്ര നിസ്സാരമായി കാണരുതെന്നും മോദി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കും തനിക്കുമെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. പരാജയത്തിലും വിജയം അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ ശ്രമം ചിരിയുണര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *