നീലക്കുറിഞ്ഞി ഉദ്യാനം: കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടന്ന് മന്ത്രി രാജു

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടെന്ന് വനം മന്ത്രി കെ.രാജു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് രാജു മുഖ്യമന്ത്രിക്ക് നല്‍കി. സര്‍വേയ്ക്ക് ശേഷം മതി ഒഴിപ്പിക്കലെന്നും മന്ത്രി പറഞ്ഞു. ഒഴിയുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും മന്ത്രി റിപ്പോര്‍ട്ട് നല്‍കി.

അതേസമയം മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഈ മാസം 29ന് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഓഖി ദുരന്ത ബാധിതരെ കാണാനെത്തിയ സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചിരുന്നു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെടയുള്ളവര്‍ ഈ മേഖലയില്‍ നടത്തിയ വന്‍കിട കൈയേറ്റങ്ങള്‍ യുഡിഎഫ് സംഘം പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *