റിയാസ് മൗലവിയുടെ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചന: കെ.പി.എ.മജീദ്

ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഇരയായ റിയാസ് മൗലവിയുടെ ദാരുണ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചനയാണെന്നും മതേതരത്വ ചേരിയുടെ ശാക്തീകരണം കൊണ്ട് മാത്രമേ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനാകൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മതേതര ചേരിയില്‍ അടിയുറച്ച് മനുഷ്യത്വത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്.

Leave a Reply

Your email address will not be published. Required fields are marked *