വാഷിംഗ്ടണ്‍: ട്രാന്സ്ജെന്ഡറുകള് സൈന്യത്തില്‍ ചേരുന്നത് തടയാനുള്ള ട്രംപിന്റെ നീക്കത്തിന് കോടതിയുടെ സ്റ്റേ. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ ചേരുന്നത് വൈകിപ്പിക്കാന്‍ ട്രംപ് ഭരണകൂടം വിര്ജീനീയയിലെ കോടതിയെ സമീപിച്ചിരുന്നു.
റിച്ച്മണ്ട് ആസ്ഥാനമായുള്ള ഫോര്‍ത്ത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു.
ഇതിന് പ്രകാരം അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ട്രാന്‍സ് ജെന്‍ഡറുകളെ സൈന്യത്തില്‍ എടുക്കുന്നതിന് യു.എസ് ഡിഫന്‍സ് വകുപ്പ് സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
