തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം.
അല്ലാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണമെന്നും സാമ്പത്തിക ശേഷിയുള്ള കരാറുകാര്‍ക്കേ ഇനി
ലൈസന്‍സ് നല്‍കുവെന്നും സുധാകരന്‍ പറഞ്ഞു.
