അങ്ങാടി പെരുമ 2017 ലോഗോ പ്രകാശനം ചെയ്തു

കൂട്ടിലങ്ങാടി : കുറുവ  കൂട്ടിലങ്ങാടി എം.എസ്.എഫ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29, 30 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രൗഢിയുടെ അങ്ങാടി പെരുമ  2017ന്റെ ലോഗോ പ്രകാശനം ചെയ്തു.
ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂരി ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ അഡ്വ. ഷെമീര്‍ കോപ്പിലാന്‍, ഫിറോസ് ചുള്ളിയില്‍, ഷബീബ് ഉപ്പൂടന്‍, ഹാരിസ് ഉമ്മത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഷാഹിദ് പുല്‍പ്പാടന്‍, ഹാദിഖ് ചുളളിയില്‍, മസ്‌കൂര്‍ എം.കെ, റിംഷിദ് തട്ടാന്‍തൊടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രസംഗം, ക്വിസ്, വടം വലി, മെഹന്തി ഫെസ്റ്റ്, ഷൂട്ടൗട്ട്, തുടങ്ങിയ എട്ടോളം ഇനങ്ങളില്‍ മാറ്റുരക്കുന്ന മത്സര പരിപാടികള്‍ക്ക് 29ന് 3 മണിക്ക് തുടക്കം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *