കുഞ്ഞാലിക്കുട്ടി ഈസ് ആന്‍ അമേസിംഗ് ലീഡര്‍; അതെന്താണെന്ന് കോട്ടയ്ക്കലിലെ ടി അനില്‍കുമാര്‍ പറയുന്നു

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി ഈസ് ആന്‍ അമേസിംഗ് ലീഡര്‍, അതെന്താണെന്ന് കോട്ടയ്ക്കലിലെ ടി അനില്‍കുമാര്‍ പറയുന്നു. കഴിഞ്ഞദിവസമാണ് കുഞ്ഞാലിക്കുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളായ സോഷ്യല്‍ മീഡിയയിലും വാട് സ് ആപ്പിലും അനില്‍ കുമാറിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്;

എന്താണ് ഈ മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന സിദ്ധി ? എന്ന് ചോദിച്ചുകൊണ്ടാണ് അനില്‍ കുമാര്‍ രംഗത്തുവന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു ഡിസൈഡിംഗ് ഫാക്ടര്‍ ആണ് പികെ കുഞ്ഞാലിക്കുട്ടി. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ പാര്‍ലമെന്റിലേക്ക് ചെന്ന് അദ്ദേഹം എന്ത് ചെയ്യാനാണ്? . ഉത്തരേന്ത്യന്‍ നേതാക്കളുടെ ആകാര സൗഷ്ഠവമോ വേണ്ടത്ര എം പിമാരുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ ലീഡറോ ബഹളം സൃഷ്ടിച്ച് ശ്രദ്ധ നേടുന്ന പ്രസംഗ വൈഭവമോ ഒന്നും അവകാശപ്പെടാനില്ലാത്തയാള്‍ പാര്‍ലമെന്റിലെത്തിയാല്‍ എന്ത് നേട്ടമാണുണ്ടാവുക?

പാര്‍ലമെന്റിലേക്ക് കുഞ്ഞാലിക്കുട്ടിയെ അയക്കുക എന്ന ലീഗ് തീരുമാനം ഹിമാലയന്‍ അബദ്ധമായേ ഞാന്‍ കണക്കാക്കിയിരുന്നുള്ളൂ. പക്ഷേ, അതിശയിപ്പിക്കുകയാണിയാള്‍. തന്റെ മണ്ഡലത്തിലെ ഏറ്റവും സെന്‍സിറ്റിവ് ആയ ഒരു വിഷയത്തോടൊപ്പം പുറകില്‍ കൂടി അത് നേടിയെടുത്ത് ഇതാ നിങ്ങളുടെ പാസ്‌പോര്‍ട്ട് ഓഫീസ്. ഞാനുണ്ട് കൂടെ എന്ന് പറയുന്ന രാഷ്ട്രീയത്തിന്റെ വല്ലാത്തൊരു കെമിസ്ട്രിക്ക് മുന്നില്‍ ഒരു രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ തല കുനിക്കുന്നു.

നേതാവ് എന്നത് ബിയോണ്ട് അവര്‍ എക്‌സ്‌പെക്‌റ്റേഷന്‍സ് ആവാറുണ്ട് ചിലപ്പോള്‍. കുഞ്ഞാലിക്കുട്ടി ഈസ് ആന്‍ അമേസിംഗ് ലീഡര്‍. ഇന്നു മുതല്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ അനിതര സാധാരണമായ കഴിവുകളെയും.

എനിക്കാണ് തെറ്റിയത്. എന്നെ രാഷ്ട്രീയം അനലൈസ് ചെയ്യാന്‍ പഠിപ്പിച്ച കരിക്കുലത്തിനും അത് വഴി രൂപപ്പെട്ട ചിന്തകള്‍ക്കുമാണ് തെറ്റിയത്. മുസ്ലിം ലീഗിനല്ല. കേരളം അങ്ങയില്‍ അഭിമാനിക്കുന്നു കുഞ്ഞാലിക്കുട്ടി സാര്‍.

Leave a Reply

Your email address will not be published. Required fields are marked *