കുവൈത്ത് സിറ്റി : പ്രവാസികളുടെ ശ്രദ്ധയ്ക്ക് ഇളവുകളുമായി ജെറ്റ് എയര്‍ വേയ്‌സ്. പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈത്തില്‍ ഇന്ന് മുതല്‍ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയില്‍ 20ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്‌സ് പ്രഖ്യാപിച്ചു.
ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളും 2018 ജനുവരി 15 തൊട്ടുള്ള യാത്രയ്ക്കുള്ള ടിക്കറ്റും ഈ ഇളവില്‍ ലഭ്യമാകുമെന്ന് ജെറ്റ് എയര്‍വെയ്‌സ് കുവൈത്ത് മാനേജര്‍ ബിപിന്‍ ബാലകൃഷ്ണന്‍ അറിയിച്ചു.
