കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിലെ ജനങ്ങള്‍ വെള്ളിയാഴ്ച രാത്രി ആകാശത്ത് ദൃശ്യമായ അന്യഗ്രഹ ജീവിയെ കണ്ട് ഒന്ന് അമ്പരന്നു.
ശാസ്ത്രം ഉണ്ടെന്ന് പറയുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്കെത്തുകയാണെന്ന് എല്ലാവരും വിചാരിച്ചു. ചിലര്‍ ലോകാവസാനത്തിന്റെ സൂചകളാണെന്ന് വ്യക്തമാക്കി.
എന്നാല്‍ ഇതൊന്നുമല്ലായിരുന്നു ആകാശത്ത് ദൃശ്യമായത്. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക് കുതിച്ച ഒരു സ്പേസ് റോക്കറ്റിന്റെ യാത്രയാണ് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് അമ്ബരപ്പിക്കുന്ന കാഴ്ച്ച നല്‍കിയത്.
