പി.വി.അന്‍വറിനെതിരെ കോടതിയെ സമീപിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അന്‍വറിന്റെ നിയമലംഘനം സംബന്ധിച്ച ചില ആധികാരിക രേഖകള്‍ കിട്ടാന്‍ വൈകിയതിനാലാണ് കേസ് കൊടുക്കാന്‍ വൈകിയത്. ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടന്‍ പരാതി കൊടുക്കും.

 

 

 

ഇതിനൊപ്പം അടുത്ത മാസം നാലിന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കോഴിക്കോട് രാപ്പകല്‍ സമരം നടത്തും. മൂന്നിന് എന്‍.ഡി.എ സംഘം കൊട്ടകമ്ബൂരിലെ വിവാദ ഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *