വിവാഹത്തിന് മുമ്പ് സംസാരിച്ചു , വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹം കഴിയുന്നതിന് മുമ്പ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാക്കിസ്ഥാനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

നസീറന്‍ എന്ന പെണ്‍കുട്ടിയും പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കാണാനിടയായ അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെയ്ക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ നടക്കുന്ന ദുരഭിമാന കൊലപാതകങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *