തിരുവനന്തപുരം: സിപിഎമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെന്ഷന് പ്രശ്നം രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാടാണെന്നും പെന്ഷന് ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നേരത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സര്‍ക്കാരാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. സമരം നടത്താന്‍ യു ഡി എഫ് വൈകിപ്പോയെന്നും ധനമന്ത്രി പരിഹസിച്ചിരുന്നു.
