ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു

വയനാട് : ബോണക്കാട് കുരിശുമലയാത്രയുടെ അനുമതിക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു. എല്ലാവരേയും ഒരുമിച്ച് വനത്തില്‍ പ്രവേശിപ്പിക്കാനാവില്ല. ചെറിയ ബാച്ചുകളായി പ്രവേശിപ്പിക്കാമെങ്കിലും സ്ഥിരമായി തുടരാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബോണക്കാട് കുരിശുമല യാത്ര തടഞ്ഞതില്‍ പ്രതിഷേധിച്ചുള്ള ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. വിതുരയില്‍ വിശ്വാസികളും പൊലീസുമായി സംഘര്‍ഷം തുടരുകയാണ്. റോഡ് ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. തകര്‍ന്ന കുരിശ് പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. കല്ലേറില്‍ കെ.എസ്.ആര്‍.ടി.സിസി ബസിന്റെ ചില്ല് തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *