പിണക്കം മറന്ന് മന്‍മോഹന്‍ സിംഗിന് കൈകൊടുത്ത് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യസഭയിലെ ശൈത്യകാല സമ്മേളനം പിരിഞ്ഞതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അടുത്തെത്തി ഹസ്തദാനം നല്‍കി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമയം മോദിയും മന്‍മോഹന്‍ സിംഗും നടത്തിയ പരാമര്‍ശങ്ങള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മന്‍മോഹന്‍ സിംഗ് പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന മോദിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയായത്. ഇതേ തുടര്‍ന്ന് മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഇരുസഭകളും തടസപ്പെടുത്തിയിരുന്നു.
സഭ പിരിച്ചുവിട്ടതായി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യനായിഡു പ്രഖ്യാപിച്ചതിന് ശേഷം വന്ദേമാതരം മുഴങ്ങിയതിന് പിന്നാലെയാണ് നരേന്ദ്ര മോദി പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടത്തിലേക്കെത്തിയത്. മന്‍മോഹന്‍ സിംഗ് കൂടാതെ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍, കരണ്‍ സിംഗ് എന്നിവര്‍ക്കും ഹസ്തദാനം നല്‍കിയെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *