അയല്‍വാസിയായ യുവാവുമായി വീട്ടമ്മയുടെ അവിഹിത ബന്ധം ഭര്‍ത്താവ് പട്ടാപ്പകല്‍ പിടികൂടി : പിന്നീട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനെ സ്വീകരിച്ചത് ഈ വാര്‍ത്തയും

കോട്ടയം: മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും പോലീസില്‍ പരാതി നല്‍കി. രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മൂന്നു കുട്ടികളുള്ള വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിക്കു പോയി എങ്കിലും ബാഗ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്നു തിരികെ വരികയായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അയല്‍വാസിയെ ഭാര്യക്കൊപ്പം മുറിയില്‍ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്നു ഭര്‍ത്താവ് അയല്‍വാസിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ജോലി കഴിഞ്ഞ എത്തിയപ്പോള്‍ ഭാര്യയെയും കുട്ടികളെയും കാണാനില്ല എന്നു ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ആറിലും രണ്ടിലും നഴ്‌സറിയിലും പഠിക്കുന്ന കുട്ടികളുമായാണു വീട്ടമ്മ ഒളിച്ചോടിയത്.

Leave a Reply

Your email address will not be published. Required fields are marked *