തൃശ്ശൂര്‍: ചെരുപ്പിനകത്ത് ഒളിക്യാമറ ഘടിപ്പിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താനായി കലോത്സവ നഗരിയില്‍ ചുറ്റിത്തിരിഞ്ഞ മധ്യവയസ്കനെ പോലീസ് പിടികൂടി. വസ്ത്രത്തിനടിയിലൂടെ താഴെ നിന്നുള്ള അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്നു പോലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്ഭാഗം മുറിച്ച് അതിനകത്തു മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു ചുറ്റിക്കറങ്ങുമ്ബോഴാണു ചിയ്യാരം സ്വദേശിയായ ആള് പിടിയിലായത്.
തേക്കിന്‍കാട് മൈതാനിയിലെ എക്സിബിഷന് ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു. ഷാഡോ പോലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണു കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. ഈസ്റ്റ് പോലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
