ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സിബിഐ കേസിലെ പ്രതികള്‍ പോലും സഭയില്‍ പങ്കെടുക്കുന്നുണ്ട്, ലോക കേരളസഭ ഖജനാവിനു വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് മുഖ്യമന്ത്രി തലസ്ഥാനത്ത് ഇന്ന് തുടക്കം കുറിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *