പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. നിലവില്‍ അദ്ദേഹത്തിനുള്ളത് ഇസഡ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അടുത്തിടെ നിതീഷ് കുമാര്‍ നടത്തിയ ജാഥയ്ക്ക് നേരെ കല്ലേറും ആക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിനുള്ള സുരക്ഷ ഉയര്‍ത്താന്‍ തീരുമാനിച്ചത് . ബുക്‌സാര്‍ ജില്ലയില്‍ നിന്നുണ്ടായ കല്ലേറില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
വിശാല സംഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അന്ന് അദ്ദേഹം അത് നിരസിച്ചിരുന്നു.
