ചതുര്‍രാഷ്ട്ര ഹോക്കി: കിവീസിനെ തറപറ്റിച്ച് ഇന്ത്യയ്ക്കു ജയം

ടൗരംഗ: ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റില്‍ ആതിഥേയരെ തുരത്തി ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡിനെ 3-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ആതിഥേയര്‍ക്കു വെല്ലുവിളി ഉയര്‍ത്തി ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ ദില്‍പ്രീത് സിംഗും 47ാം മിനിറ്റില്‍ മന്ദീപ് സിംഗും ന്യൂസിലന്‍ന്റിന്റെ വല ചലിപ്പിച്ചു.

റിച്ചാര്‍ഡ് ജോയ്‌സാണ് ന്യൂസിലന്‍ഡിനായി ഏകഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ബല്‍ജിയത്തോട് 0-2 ന് തോറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *