മാണി മടങ്ങി വരണം; കാനം ഉദ്ദേശിച്ച വെന്റിലേറ്ററിലുള്ള പാര്‍ട്ടി ജെഡിയു എന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍.

കാനം വെന്റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചു.

നേരത്തെ, കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററായി ഇടതുമുന്നണി മാറേണ്ടതില്ലെന്നും കാനം തുറന്നടിച്ചു.

വിഘടിച്ച് നില്‍ക്കുന്ന ഇടത് പാര്‍ട്ടികളുടെ ഐക്യമാണ് വരേണ്ടത്. ഇത്തരം പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ബാര്‍കോഴയുമായി ബന്ധപ്പെട്ട് നേരത്തെ മാണിയടക്കമുള്ളവര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് സിപിഐ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് പൊലീസിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ്. അന്തിമവിധി പറയേണ്ടത് കോടതിയാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *