ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് നിലപാട് നിര്‍ണായകംജോസ് കെ മാണി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമെന്ന് ജോസ് കെ മാണി. നിലപാട് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

മൂന്നാഴ്ചക്കകം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതിനു ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇരു മുന്നണികളില്‍ നിന്നും ക്ഷണം ലഭിക്കുന്നുണ്ടെന്നും ജോസ്.കെ.മാണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *