സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കുലറിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലെന്നും കുമ്മനം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *