ബെംഗളൂരു: വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. വ്യാഴാഴ്ച രാത്രി ബലഗാവിയിലെ പ്രകാശ് തിയറ്ററില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരുക്കേറ്റു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
അതിനിടെ, പത്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്നും കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിങ് റാണാവത് തൃശൂരില്‍ പറഞ്ഞു.
