യുഎഇയിലെ ഏറ്റവും ഒടുവിലത്തെ പെട്രോള്‍-ഡീസല്‍ വില ഇങ്ങനെ

ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച്‌ പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നു.

പുതിയ മാറ്റം അനുസരിച്ച്‌, 98 അണ്‍ലെഡഡ് ഗ്യാസോലിന് 2. 36 ദിര്‍ഹവും 95 അണ്‍ലെഡഡ് ഗ്യാസോളിനും 2.25 ദിര്‍ഹവും , 91 അണ്‍ലെഡഡ് ഗ്യാസൊലിനും 2.17 ദിര്‍ഹവുമാണ് വര്‍ധിച്ചത് ഡീസല്‍ വില 2.92 ദിര്‍ഹമായും വര്‍ധിപ്പിച്ചിട്ടുണ്ട്. വാറ്റ് ഉള്‍പ്പെടുത്തിയാണ് പുതിയ വില വര്‍ധനവ് രൂപീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ജനുവരിയിലും ഇന്ധന വില വര്‍ധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *