ന്യൂഡല്‍ഹി. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാന ിരിക്കെയാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി അദ്ദേഹം എത്തിയത്.
മിനിമം വില ഉറപ്പാക്കുന്നതിനും കാര്‍ഷികപ്രതിസന്ധി പരിഹരിക്കലുമാണ്
ലക്ഷ്യമെന്നും ഇതിനായി വാണിജ്യമന്ത്രി സുരേഷ് പ്രഭു നേരിട്ടെത്തി നിര്‍ദേശങ്ങള്‍ സമാഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റബര്‍ നയത്തിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങളില്‍ സുരേഷ് പ്രഭു ഉറപ്പുനല്‍കിയതായി കണ്ണന്താനം പറഞ്ഞു.
