മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടിമരിച്ചത് സഹോദരിമാരും മകനും

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ ആമിന (45), ആയിഷ(43),താമില്‍ (3) എന്നിവരാണ് മരിച്ചത്. ആമിനയും ആയിഷയും സഹോദരിമാരാണ്. ആയിഷയുടെ മകനാണ് തമില്‍.

ബുധനാഴ്ച 12 മണിയോടെയാണ് അപകടം. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു അപകടം. ഇവര്‍ പാളം മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു പാളത്തിലൂടെ ട്രെയിന്‍ കടന്നുപോയിരുന്നു. ഇതിന്റെ ശബ്ദത്തില്‍ എഞ്ചിന്‍ വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *