തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് പിന്നാലെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ് ശ്രീരാമകൃഷ്ണന് സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത്. വിവരവകാശരേഖ നിയമപ്രകാരമാണ് ശ്രീരാമകൃഷ്ണെന്റ ചികില്‍സ ചെലവുകള്‍ പുറത്ത് വന്നത്.
ലെന്‍സിനായി ഏകദേശം 45000 രൂപയും ബാക്കി ഫ്രെയിമിനായുമാണ് ശ്രീരാമകൃഷ്ണന് സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയിരിക്കുന്നത്. ചികില്‍സ ചെലവിനത്തില്‍ 4,25,594 രൂപയാണ് ആകെ സ്പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്. അതേ സമയം, ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇൗ കണ്ണട വാങ്ങിയതെന്ന് സ്പീക്കര്‍ പ്രതികരിച്ചു
നേരത്തെ കണ്ണട വാങ്ങാനായി ഏകദേശം 28,000 രൂപ ചെലവഴിച്ച കെ.കെ ശൈലജയുടെ നടപടിയും വിവാദമായിരുന്നു.
