രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞ; ഐ.പി.എസ് ഓഫീസറെ വിമര്‍ശിച്ച് അസോസിയേഷന്‍

ന്യൂഡല്‍ഹി: രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഓഫീസര്‍ സുര്യകുമാര്‍ ശുക്ലയുടെ നടപടിയെ വിമര്‍ശിച്ച് ഐ.പി.എസ് അസോസിയേഷന്‍. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ നിഷ്പക്ഷതക്കും സത്യസന്ധതക്കും എതിരായ നടപടിയാണ് സുര്യകുമാര്‍ ശുക്ലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഐ.പി.എസ് അസോസിയേഷന്‍ വ്യക്തമാക്കി. ട്വിറ്ററിലുടെയായിരുന്നു അസോസിയേഷന്റെ വിമര്‍ശനം.

കഴിഞ്ഞ ദിവസം രാമക്ഷേത്ര അജണ്ടയുമായി ലഖ്‌നോവില്‍ നടന്ന പരിപാടിയിലാണ് സൂര്യകുമാര്‍ ശുക്ല വിവാദ പ്രസ്താവന നടത്തിയത്. രാമഭക്തരായ നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ശുക്ലയുടെ പ്രതിജ്ഞ. ഇത് പരിപാടിയില്‍ പങ്കെടുത്ത മറ്റുള്ളവരും ഏറ്റുചൊല്ലുകയായിരുന്നു. ശുക്ല പ്രതിജ്ഞ ചൊല്ലുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *