ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും ജീവപര്യന്തം

പറവൂര്‍: ബന്ധുവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ അച്ചനും മകനും ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി – രണ്ട് വിധിച്ചു.പെരുമ്ബടന്ന കൊട്ട കണക്കന്‍ പറമ്ബില്‍ രാജാമണി (56) മകന്‍ രാജേഷ് (28) എന്നിവരെയാണ് ജഡ്ജി എന്‍.വി.രാജു ശിക്ഷിച്ചത് .രാജാമണിയുടെ സഹോദരന്‍ മോഹനനാണ് കൊല്ലപ്പെട്ടത്.

2010 മാര്‍ച്ച്‌ ആറിനാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് തീവെട്ടിപിടിക്കുന്ന തൊഴില്‍ സംബന്ധിച്ച്‌ മോഹനനും രാജാമണിയും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതേത്തുടര്‍ന്ന് കുടുംബ വീടിന്റെ മുറ്റത്തു വെച്ച്‌ പ്രതികള്‍ മോഹനനെ ചവിട്ടിയും ഇടിച്ചു കൊലപ്പെടുത്തിയതായാണ് പ്രോസികൂഷന്‍ കേസ്.മോഹനന്റെ ഭാര്യ കോമളവും മകള്‍ അമ്ബിളിയും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം
രാജമണിയുടെ ഭാര്യ ദേവകി, മകള്‍ നിത്യ എന്നിവര്‍ കേസില്‍ പ്രതികള്‍ ആയിരുന്നുവെങ്കിലും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ കോടതി ഇരുവരെയും വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതികളാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍മാരായ പി.ശ്രീറാം, ജ്യോതി അനില്‍കുമാര്‍, കെ.കെ.സാജിത എന്നിവര്‍ ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *