കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധി; ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി പെന്‍ഷന്‍ പ്രതിസന്ധിയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം എം മണി. കോടിക്കണക്കിന് രൂപയുടെ ആസ്തി കെഎസ്ഇബിക്കുണ്ടെന്നും, കെഎസ്ആര്‍ടിസി പോലെയല്ല കെഎസ്ഇബി എന്നും എം എം മണി ചൂണ്ടിക്കാട്ടി.

നേരത്തെ, വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ളയാണ് കത്തിലൂടെയാണ് അറിയിച്ചിരുന്നു. ഇതോടെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും അവതാളത്തിലായെന്ന് കത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

5 വര്‍ഷമായിട്ടും പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റിയില്ലെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാര്‍ സഹകരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോണ്ടിറക്കി പണം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണമെന്ന തീരുമാനവും നടപ്പിലായില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *