ന്യുഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ക്രിമിനല്‍, സാമ്ബത്തിക പശ്ചാത്തലം വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. മുഖ്യമന്ത്രിമാരില്‍ 35% പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും 81% പേര്‍ കോടിപതികളാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യൂ) ഉം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിമാര്‍ സ്വയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 31 മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്ന് 11 (35%) പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവരില്‍ 26% പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളാണ് നേരിടുന്നത്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന, സ്വത്ത് തട്ടിപ്പ് അടക്കമുള്ള വിശ്വാസ വഞ്ചനകള്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ പലരുടേയും പേരിലുള്ളത്.
ക്രിമിനല്‍ കേസുകളില്‍ രണ്ടാം സ്ഥാനം കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 11 കേസുകളാണ് പിണറായിക്കെതിരെയുള്ളത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരിലാണ്. 22 കേസുകള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ 10 കേസുളുമുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘൃബര്‍ ദാസ് എന്നിവരും ക്രിമിനല്‍ കേസുള്ളവരുടെ പട്ടികയില്‍ ഉണ്ട്.
25 മുഖ്യമന്ത്രിമാരില്‍ 81% പേരും കോടിപതികളാണ്. ഇവരില്‍ രണ്ടു പേരുടെ ആസ്തി 100 കോടിക്ക് മുകളിലാണ്. മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 16.18 കോടി രുപയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും സമ്ബന്നന്‍. 177 :േകാടി രൂപയുടെ ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിക്ക് 129 കോടിയുടേയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് 48 കോടിയുടെയും സ്വത്തുണ്ട്.
മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രന്‍ ത്രിപുരയിലെ മണിക് സര്‍ക്കാര്‍ ആണ്. വെറും 27 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 30 ലക്ഷത്തിന്റെയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിക്ക് 56 ലക്ഷത്തിന്റെയും സ്വത്തുണ്ട്.
മുഖ്യമന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചാല്‍, 31 പേരില്‍ 10% പേര്‍ 12ാം ക്ലാസ് പാസായവരാണ്. 39% പേര്‍ ബിരുദധാരികളും 32% പേര്‍ പ്രൊഫഷണല്‍ ബിരുദം നേടിയവരും 16% പേര്‍ ബിരുദാനന്തര ബിരുദധാരികളും 3% പേര്‍ക്ക് ഡോക്ടറേറ്റുമുണ്ട്.
