ജബാല്‍പൂര്‍: നര്‍മദ പരിക്രം യാത്രക്കു ശേഷം പക്കോഡ വിറ്റുനടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. നര്‍മദ യാത്രക്കു ശേഷം പക്കോഡ വില്‍ക്കാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിെന്റ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിെന്റ നേതൃത്വത്തില്‍ നര്‍മദ നദിക്ക് സമീപത്തുള്ള പ്രദേശങ്ങളില്‍ നടത്തുന്ന പ്രയാണത്തിന് അടുത്ത മാസം തുടക്കമാകും. സജീവ രാഷ്ട്രീയത്തിലേക്ക് എത്താനുള്ള ദിഗ്വിജയ് സിങ്ങിെന്റ നീക്കമാണ് നര്‍മദ പരിക്രം യാത്രയെന്നാണ് സൂചന.
