കാവേരി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ

ബംഗളൂരു: രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന കാവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാനത്തിന് അധികജലം ലഭ്യമാക്കിയ സുപ്രീംകോടതി വിധി ആഘോഷമാക്കി കര്‍ണാടക നിയമസഭ. രാഷ്ട്രീയ കക്ഷിഭേദമന്യേ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമാണ് എംഎല്‍എമാര്‍ സന്തോഷം പങ്കുവച്ചത്.

സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നേയാണ് എംഎല്‍എമാര്‍ സന്തോഷം പ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് വിധിച്ചത്. 14.75 ടിഎംസി ജലം അധികം നല്‍കണമെന്നായിരുന്നു വിധി. ഇതോടെ കര്‍ണാടകത്തിന്റെ വിഹിതം 284.25 ടിഎംസിയായി.

Leave a Reply

Your email address will not be published. Required fields are marked *