കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി : കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഭാര്യ സോഫിയ ജോര്‍ജിയ, മക്കളായ ക്ലേവിയര്‍, എല്ല ഗ്രേസ്, ഹഡ്രിയേന്‍ എന്നിവരോടൊപ്പമാണ് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ താജ്മഹല്‍ സന്ദര്‍ശിച്ചത്.

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദര്‍ശനം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിലും അക്ഷാര്‍ധ ക്ഷേത്രത്തിലും വരുംദിവസങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഫെബ്രുവരി 25ന് ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും തിരിച്ചുപോകും. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താനാണ് ആഗ്രഹമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും ഇന്ത്യന്‍ സന്ദര്‍ശന്തിന്റെ ലക്ഷ്യമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *