ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടല്‍ ; ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഞായറാഴ്ച പൂഞ്ചിലെ കര്‍മാറയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയ സമയത്തായിരുന്നു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. നുഴഞ്ഞു കയറ്റം കണ്ടെത്തിയുടന്‍ സൈന്യം നടപടി സ്വീകരിച്ചിരുന്നു. പാക്ക് വെടിവെയ്പ്പില്‍ സൈനികന് പരിക്കേറ്റിരുന്നു. പാക് വെടിവെയ്പ്പിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *