സോളാറില്‍ തിരുവഞ്ചൂരിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരെ സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷപെടുത്താന്‍ തിരുവഞ്ചൂര്‍ ഇടപെട്ടു എന്നാണ് വിമര്‍ശനം. തിരവഞ്ചാര്‍ കേസില്‍ ഇടപെട്ടതിന് തെളിവുകളുണ്ട്. ഇക്കാര്യം സോളാര്‍ കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവഞ്ചൂരിന് എതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ല എന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.

ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിശദമായ വാദം കേള്‍ക്കും. ലോയേഴ്സ് യൂണിയന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ എല്ലാവരുടെയും വാദവും ഹൈകോടതി അടുത്തയാഴ്ച കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *