കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ; കേജരിവാള്‍ പങ്കെടുക്കും

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്ബന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് കമല്‍ മധുരയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *