ആലപ്പുഴ: യോഗയുടെ പേരില്‍ ട്യൂഷന് അധ്യാപകന്റെ പീഢന ശ്രമം. സ്കൂള്‍ അധ്യാപകരുടെ ഇടപെടലില്‍ വിവരം പോലീസ് അറിഞ്ഞു. കായംകുളത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂര്‍ പടിഞ്ഞാറ് കരുവറ്റുംകുഴി എ.എം സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന തുളസീധരനെ (60)യാണ് അറസ്റ്റു ചെയ്തത്.
അധ്യാപകന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ട്യൂഷന് എത്തിയ വിദ്യാര്‍ത്ഥിനിയെ യോഗ പഠിപ്പിക്കാനെന്ന വ്യാജേന വീടിന്റെ ടെറസില്‍ വിളിച്ചു വരുത്തി ശാരീരികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അധ്യാപകന്റെ പെരുമാറ്റം കണ്ട് ഭയന്ന പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെട്ടു. പിന്നീട് സ്കൂള്‍ അധ്യാപകരോട് സംഭവം തുറന്നു പറയുകയായിരുന്നു. സ്കൂള്‍ അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. പ്രതിയെ റിമാന്റ് ചെയ്തു.
