പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.എന്‍.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ആദ്യം നോട്ട് നിരോധനമെന്ന പേരില്‍ ജനങ്ങളെ മോദി ബാങ്കിനു മുന്നില്‍ ക്യൂ നിര്‍ത്തി. ഇതിനിടയില്‍ വേണ്ടപ്പെട്ടവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കി. പിന്നീടുള്ള കളികള്‍ ബാങ്കിന്‍റെ പിന്നണിയിലായിരുന്നു. തുടര്‍ന്ന് നീരവ് മോദിയുടെ ഉൗഴമായിരുന്നു. കിട്ടിയ പണമത്രെയും കൊണ്ട് അയാള്‍ സ്ഥലം കാലിയാക്കിയെന്നും രാഹുല്‍ പറഞ്ഞു. നാളുകളായി കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതും ഇത് തന്നെയാണ് മോദി അഴിമതിക്കെതിരെ നിശ്ബദ്നാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *