മസ്ക്കറ്റിലെ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭ

മസ്ക്കറ്റ്: രാജ്യത്ത് തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കി മസ്കറ്റ് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1015 കിലോ പഴവര്‍ഗങ്ങളാണ് പിടിച്ചെടുത്തത്. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിച്ചു.

വിവിവിധയിടങ്ങളില്‍ നിന്നാണ് വിദേശതൊഴിലാളികളില്‍ നിന്ന് ഇത്രയധികം സാധനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മസ്കറ്റ് നഗരസഭ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *