സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി

കൊല്ലം: സമയക്രമം പാലിക്കാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ എന്‍.ശരവണന്‍ അറിയിച്ചു. നഗരത്തില്‍ ഇരുമ്പുപാലത്തിന്റെയും അടിപ്പാതയുടെയും നിര്‍മാണഘട്ടത്തില്‍ സര്‍വീസ് ബസുകള്‍ക്ക് കൃത്യമായി സമയക്രമം പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാലങ്ങളിലൂടെയുള്ള ഗതാഗതം സുഗമമായതിന് ശേഷവും ചില സര്‍വീസ് ബസുകള്‍ സമയക്രമം പാലിക്കാതെ സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ട് യാത്രക്കാരെയും മറ്റ് ബസുകളെയും ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്രമം പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *